കണ്ണൂരിൽ ശനിയാഴ്ച 684 പേര്‍ക്ക് കൂടി കൊവിഡ്; 661 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരിൽ ശനിയാഴ്ച 684 പേര്‍ക്ക് കൂടി കൊവിഡ്; 661 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില് ശനിയാഴ്ച (05/06/2021) 684 പേര്ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 661 പേര്ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്ക്കും ഒമ്പത് ആരോഗ്യ പ്രവര്ത്തകര്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.04%

ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 145503 ആയി. ഇവരില് 895 പേര് ശനിയാഴ്ച (ജൂണ് 5) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 139655 ആയി. 658 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4021 പേര് ചികിത്സയിലാണ്.
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 3883 പേര് വീടുകളിലും ബാക്കി 138 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികിത്സയില് കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 20556 പേരാണ്. ഇതില് 19524 പേര് വീടുകളിലും 1032 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
ജില്ലയില് നിന്ന് ഇതുവരെ 1123846 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 1122644 എണ്ണത്തിന്റെ ഫലം വന്നു. 1202 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Leave A Reply
error: Content is protected !!