യുഎസിൽ വെടിവയ്പ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

യുഎസിൽ വെടിവയ്പ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

ചിക്കാഗോ: യുഎസിലെ മധ്യ പടിഞ്ഞാറൻ സംസ്ഥാനമായ ഇൻഡ്യാനയിൽ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വടക്ക് കിഴക്ക് ഇൻഡ്യാനപോളിസിലെ നോർത്ത് ഷേഡ് ലാൻഡ് അവന്യൂവിൽ പ്രാദേശിക സമയം രാവിലെ രണ്ടു മണിക്കാണ് ആക്രമണം .

വെടിവെപ്പിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ വെച്ചും മരിച്ചു. പരിക്കേറ്റ പുരുഷനെയും സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ഇൻഡ്യാനപോളിസ് പൊലീസ് അറിയിച്ചു.

അതെ സമയം വെടിയുതിർത്ത അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!