കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിൽ- ഭക്ഷ്യമന്ത്രി

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിൽ- ഭക്ഷ്യമന്ത്രി

തിരുവനന്തപുരം:  കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍.

റേഷന്‍ കടയുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന 40തോളം പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി സൗജന്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും പറഞ്ഞു. അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30നകം തിരിച്ചേല്‍പ്പിക്കണമെന്ന് അദ്ദേേഹം പറഞ്ഞു.

ആവശ്യക്കാര്‍ക്ക് മാത്രം ഭക്ഷ്യകിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. വരുമാനള്ളവര്‍ക്ക്‌ കിറ്റ് ആവശ്യമില്ല എങ്കില്‍ അത് വേണ്ടെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിച്ചിട്ടുണ്ടെന്നും  ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

Leave A Reply
error: Content is protected !!