സിനിമ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ജോജു ജോർജ്ജ്

സിനിമ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ജോജു ജോർജ്ജ്

മലയാളത്തിൽ നായകനിരയിൽ സ്ഥാനമുറപ്പിച്ച നടനാണ് ജോജുജോർജ് ചെറിയ വേഷങ്ങളിലൂടെ നായകനായി ഉയർന്ന നടൻ, തന്റെ സിനിമ അനുഭവങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ജോജുവിന്റെ വാക്കുകളിലൂടെ

“ഞാന്‍ ആദ്യമായി നായകനായ ജോസഫ് എന്ന സിനിമയ്ക്ക് മുന്‍പേ എനിക്ക് നായകനാകാനുള്ള ഓഫര്‍ വന്നിരുന്നു. പുള്ളിപുലിയും ആട്ടിന്‍കുട്ടിയും ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ നായകനായായുള്ള ക്ഷണം വന്നിരുന്നു. ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രം മഴവില്‍ക്കൂടാരമായിരുന്നുഅതിനു ശേഷം ഫ്രണ്ട്സ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു, പിന്നീട് ഇന്‍ഡിപെന്‍ഡന്‍സില്‍ ചെറിയൊരു വേഷം ചെയ്തു. എനിക്ക് ആദ്യമായി ഒരു ഡയലോഗ് ലഭിക്കുന്നത് മമ്മുക്ക നായകനായ ദാദ സാഹിബ് എന്ന ചിത്രത്തിലാണ്. തുടക്കം കിട്ടിയ ഡയലോഗ് തന്നെ കുറച്ചു ഭീകരമായിരുന്നു. അതൊക്കെ ചെയ്യുമ്പോള്‍ സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം കൈവന്നിരുന്നു”

Leave A Reply
error: Content is protected !!