ജി.എസ്​.ടി പിരിവ്​ 1.02 ലക്ഷം കോടി ; 27.6 ശതമാനം ഇടിവെന്ന് കേന്ദ്രം

ജി.എസ്​.ടി പിരിവ്​ 1.02 ലക്ഷം കോടി ; 27.6 ശതമാനം ഇടിവെന്ന് കേന്ദ്രം

ന്യൂഡൽഹി: മേയ്​ മാസത്തിൽ നടത്തിയ ജി.എസ്​.ടി പിരിവിന്റെ കണക്കുകൾ പുറത്തുവിട്ട്​ കേന്ദ്രസർക്കാർ. കഴിഞ്ഞ മാസം നികുതിയിനത്തിൽ പിരിച്ചെടുത്തത് 1.02 ലക്ഷം കോടിയാണ്​ .ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി പിരിവിൽ 27.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി .തുടർച്ചയായ എട്ടാം മാസമാണ്​ നികുതിപിരവ്​ ഒരു ലക്ഷം കോടി പിന്നിടുന്നത്​. അതേസമയം, സെപ്​തംബറിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നികുതി പിരിവാണിത്​.

17,952 കോടി രൂപ സെൻട്രൽ ജി.എസ്​.ടിയായി 22,653 കോടി രൂപ സ്​റ്റേറ്റ്​ ജി.എസ്​.ടിയായും 53,199 കോടി രൂപ ഐ.ജി.എസ്​.ടിയായും പിരിച്ചെടുത്തു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ഒരു ലക്ഷം കോടി നികുതിയായി പിരിച്ചെടുക്കാൻ കഴിഞ്ഞത്​ ആശ്വാസകരമാണെന്നാണ്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത് .

കോവിഡിനെ തുടർന്ന്​ ജൂൺ മാസത്തിലെ നികുതി പിരവിലും കുറവുണ്ടാകുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. നേരത്തെ ജി.എസ്​.ടി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു. 2020 മേയിൽ പിരിച്ചെടുത്തതിനേക്കാളും 65 ശതമാനം കൂടുതലാണ്​ ഈ വർഷത്തെ നികുതി പിരിവ്​. കോവിഡ്​ ഒന്നാം തരംഗത്തെ തുടർന്ന്​ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്​ഡൗൺ നികുതി വരവ് ഇടിയുന്നതിന് കാരണമായി .

Leave A Reply
error: Content is protected !!