നൈജീരിയയിൽ കൊള്ളക്കാരുടെ ആക്രമണം ; 88 പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ കൊള്ളക്കാരുടെ ആക്രമണം ; 88 പേർ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിൽ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .  സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാർ അക്രമം അഴിച്ചുവിട്ടതെന്ന് സംസ്ഥാന പൊലീസ് വക്താവ് നഫിയു അബുബക്കർ വ്യക്തമാക്കി .

ആക്രമണത്തിൽ 66 മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തതെന്നും പിന്നീട് ഇത് 88 ആയി ഉയർന്നതായും അബുബക്കർ പറഞ്ഞു. ആക്രമണങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ സമുദായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

അതെ സമയം ഏപ്രിലിൽ ആയുധധാരികളുടെ ആക്രമണം തടയുന്നതിനിടെ ഒൻപത് പൊലീസുകാരും കെബ്ബിയിലെ സിവിലിയൻ പ്രതിരോധ സംഘത്തിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

Leave A Reply
error: Content is protected !!