റോഡിൽ നിന്ന്​ ലഭിച്ച ഉപകരണം മൊബൈലിൽ ഘടിപ്പിച്ച യുവാവിന്​ ദാരുണാന്ത്യം

റോഡിൽ നിന്ന്​ ലഭിച്ച ഉപകരണം മൊബൈലിൽ ഘടിപ്പിച്ച യുവാവിന്​ ദാരുണാന്ത്യം

ഭോപാൽ: മൊബൈൽ ഫോൺ ചാർജ്​ ചെയ്യാൻ ഉപയോഗിക്കുന്ന പവർബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്​ 28 കാരൻ മരിച്ചു .റോഡിൽ നിന്ന്​ കിട്ടിയ ഉപകരണം മൊബൈൽ ഫോണിൽ ഘടിപ്പിച്ചപ്പോഴാണ് ​ പൊട്ടിത്തെറിച്ചത് . മധ്യപ്രദേശിലെ ഉമരിയയിലെ ചർപോഡ്​ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ്​ സംഭവമെന്ന്​ പൊലീസ്​ വെളിപ്പെടുത്തി .

അതെ സമയം മരിച്ച യുവാവ്​ ഉപയോഗിച്ചത്​ പവർബാങ്ക്​ തന്നെയാണോയന്ന്​ ഉറപ്പ്​ വരുത്തിയിട്ടില്ല . മരിച്ച റാം സാഹിൽ പാൽ തന്‍റെ കൃഷിയിടത്തിലേക്ക്​ പോകുന്ന സമയത്താണ് ​ ​വഴിയരികിൽ ഈ ഉപകരണം ശ്രദ്ധയിൽപ്പെട്ടത് വീട്ടിലേക്ക്​ മടങ്ങിയ ഇയാൾ അയൽപക്കത്ത്​ വെച്ച്​ മൊബൈൽ ഉപകരണത്തിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ അയൽവാസികൾ പറഞ്ഞു. റാം സാഹിൽ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു.

‘ഉപകരണം പവർബാങ്ക്​ ആണോ അതോ മറ്റ്​ ഏതെങ്കിലും വസ്​തുവാണോ എന്ന്​ അറിയാൻ ഫോറൻസിക്​ പരിശോധനക്ക്​ അയച്ചു’-പൊലീസ്​ ഉദ്യോഗസ്​ഥയായ ഭാരതി ജാട്​ പറഞ്ഞു. ​സ്​ഫോടക വസ്​തുവല്ല പൊട്ടിത്തെറിച്ചതെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക​ നിഗമനം. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം തുടങ്ങി .

Leave A Reply
error: Content is protected !!