വാർഷിക പ്രതിഫലം വെട്ടിക്കുറച്ചു, ശ്രീലങ്കൻ ക്രിക്കറ്റിൽ കലഹം രൂക്ഷമെന്ന് റിപ്പോർട്ടുകൾ

വാർഷിക പ്രതിഫലം വെട്ടിക്കുറച്ചു, ശ്രീലങ്കൻ ക്രിക്കറ്റിൽ കലഹം രൂക്ഷമെന്ന് റിപ്പോർട്ടുകൾ

ശ്രീലങ്കൻ ക്രിക്കറ്റിൽ വാർഷിക പ്രതിഫലത്തെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. താരങ്ങളുടെ കരാര്‍ പുതുക്കാനുള്ള അവസാന തിയതി ജൂണ്‍ മൂന്ന് ആയിരുന്നെങ്കിലും സമയം ഇന്ന്‌വരെ നീട്ടിയിരുന്നു. എന്നാല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രതിഫല പ്രശ്‌നം പരിഹരിക്കും വരെ ഒപ്പിടാനാകില്ലെന്ന് താരങ്ങളുടെ അഭിഭാഷകന്‍ നിഷാന്‍ പ്രേമാതിരത്‌നെ അറിയിച്ചു. കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും രാജ്യത്തിനായി കളിക്കുമെന്നും, അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അഭിഭാഷകന്റെ പ്രസ്‌താവനയില്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ശ്രീലങ്കന്‍ ടീം കളിക്കേണ്ടത്.
വാര്‍ഷിക പ്രതിഫലം വെട്ടിക്കുറച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ലങ്കന്‍ താരങ്ങള്‍ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ ഗ്രേഡിംഗ് രീതി സുതാര്യമല്ല എന്നായിരുന്നു താരങ്ങളുടെ വാദം. താരങ്ങളുടെ പ്രതിഫലം കോവിഡ് പ്രതിസന്ധി കാരണം 35 ശതമാനത്തിലധികം വെട്ടിക്കുറച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമെന്നും സൂചനയുണ്ട്.

Leave A Reply
error: Content is protected !!