​വെള്ളം കുടിച്ചതിന്‍റെ പേരിൽ അംഗപരിമിതനെ മർദ്ദിച്ച്​ കൊന്നു

​വെള്ളം കുടിച്ചതിന്‍റെ പേരിൽ അംഗപരിമിതനെ മർദ്ദിച്ച്​ കൊന്നു

പട്​ന: ഒരു ഗ്ലാസ്​ വെള്ളം കുടിച്ചതിന്‍റെ പേരിൽ അംഗപരിമിതനെ മർദ്ദിച്ച്​ കൊന്നു .ബിഹാറിലെ ബെഗുസരായിയിലെ ബഡേപുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ്​ ദാരുണ സംഭവം. പട്​ന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് ​ ഛോ​ട്ടെ ലാൽ സഹാനിക്ക് ജീവൻ നഷ്ടപ്പെട്ടത് .

സംഭവ ദിവസം ഗ്രാമത്തിലുള്ള കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഛോ​ട്ടെ ലാൽ. മടക്കയാത്രയിൽ ദാഹിച്ച അദ്ദേഹം ദിനേഷ്​ സഹാനിയെന്നയാൾ സ്​ഥാപിച്ച കുടത്തിൽ നിന്ന്​ കുറച്ച്​ വെള്ളമെടുത്ത്​ കുടിച്ചു.

‘വെള്ളം കുടിക്കുന്നത്​ ശ്രദ്ധയിൽ പെട്ട ദിനേഷ്​ സഹാനി മകൻ ദീപക്​ സഹാനി​യെ കൂട്ടി ഛോ​ട്ടെ ലാലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗ്രാമീണരുടെ സഹായത്തോടെയാണ്​ ഇയാൾ പിന്നീട്​ വീട്ടിലെത്തിയത്​’- ചൗഹരി പൊലീസ്​ സ്​റ്റേഷനിലെ രാഘവേന്ദ്ര കുമാർ പറഞ്ഞു.

ക്രൂരമായ മർദ്ദനത്തെ തുടർന്ന് ആരോഗ്യ നില വഷളായതോടെ ആദ്യം ബെഗുസരായ്​യിലെ സദർ ആശുപത്രിയിലും പിന്നീട്​ പട്​ന മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.നിർധനനായ ഛോ​ട്ടെ ലാലിൻറെ ചികിത്സക്കായി നാട്ടുകാർ പണം സ്വരൂപിച്ച്​ നൽകിയിരുന്നു.മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സംസ്​കാര ചെലവുകളും നാട്ടുകാരാണ്​ വഹിച്ചത്​.

അതെ സമയം പ്രതികളിൽ ഒരാളായ ദിനേഷ്​ സഹാനിയെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ വ്യക്തമാക്കി .

Leave A Reply
error: Content is protected !!