ടെസ്റ്റ് ചാമ്പ്യൻഷിപ്പ് – അന്തിമ ഇലവനിൽ ആരൊക്കെ വേണമെന്ന അഭിപ്രായം വെളിപ്പെടുത്തി അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് – അന്തിമ ഇലവനിൽ ആരൊക്കെ വേണമെന്ന അഭിപ്രായം വെളിപ്പെടുത്തി അജിത് അഗാർക്കർ

ന്യൂസിലാൻഡിനെതിരെ സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിന്റെ, അന്തിമ ഇലവനിൽ ആരൊക്കെ വേണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഒരു സ്പോർട്സ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തൻ്റെ അഭിപ്രായം അഗാർക്കർ പറഞ്ഞിരിക്കുന്നത്.

“മത്സരത്തില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും വേണോ നാലു പേസര്‍മാര്‍ വേണോ എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന പ്രശ്നം. മത്സരത്തിന് ഉപയോഗിക്കുന്നത് ഡ്യൂക്ക് പന്തുകളാണെന്നതുകൊണ്ടുതന്നെ നാലു പേസര്‍മാരുമായി ഇറങ്ങുന്നതാവും നല്ലത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനില്‍ എന്തായാലും ഇടം നേടും. മത്സരത്തില്‍ ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ നാലാം പേസറെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഡ്യൂക്ക് പന്തുകള്‍ പരമ്പരാഗതമായി സീമേഴ്സിനെ തുണക്കുന്നതാണ്. ജൂണ്‍ പകുതിയോടെ ഇംഗ്ലണ്ടിലേത് വരണ്ട കാലവസ്ഥയായിരിക്കുമോ സ്പിന്നര്‍മാരെ തുണക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. അതുകൊണ്ടുതന്നെ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുന്നതിനെക്കാള്‍ നല്ലത് നാലു പേസര്‍മാരുമായി ഇറങ്ങുന്നതാണ്”

Leave A Reply
error: Content is protected !!