ആലുവയിൽ മയക്കുമരുന്നുമായി ദമ്പതികള്‍ അറസ്റ്റിൽ

ആലുവയിൽ മയക്കുമരുന്നുമായി ദമ്പതികള്‍ അറസ്റ്റിൽ

ആലുവ: ആലുവയിൽ മയക്കുമരുന്നുമായി ദമ്ബതികള്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സനൂപ് (24), ഭാര്യ റിസ്​വാന (രാഖി -21) എന്നിവരെയാണ് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

22 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ്​​ എക്സ്പ്രസില്‍ ദമ്ബതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യു​െന്നന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തി​െന്‍റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Leave A Reply
error: Content is protected !!