നിയമം പാലിക്കണം – ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

നിയമം പാലിക്കണം – ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

തങ്ങളുടെ പുതിയ ഐ.ടി നിയമം അനുസരിക്കാൻ ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് പ്രതികരണം നടത്തിയില്ലെന്നും. ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് അറിയിക്കുന്നു. മറുപടി അനുസരിച്ചായിരിക്കും തുടര്‍മറുപടികള്‍ എന്നും നോട്ടീസില്‍ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം ട്വിറ്ററിന് സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നും നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയും ട്വിറ്ററിനോട് സര്‍ക്കാറിന്‍റെ ഐ.ടി നയങ്ങള്‍ അനുസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ട്വിറ്ററിനും അനുകൂല നിലപാട് തന്നെയാണുള്ളത്. എങ്കിലും ട്വീറ്റർ നിലപാട് എന്തന്നറിയാനുള്ള ആകാംക്ഷയിലാണ് സൈബർ ലോകം.

Leave A Reply
error: Content is protected !!