മ​ഥു​ര​യി​ല്‍ വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന: എട്ട് പേർ അറസ്റ്റിൽ

മ​ഥു​ര​യി​ല്‍ വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന: എട്ട് പേർ അറസ്റ്റിൽ

മ​ഥു​ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല മ​ഥു​ര​യി​ല്‍ വ്യാ​ജ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ എ​ട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു . പ​ഞ്ചാ​ബി​ല്‍ നി​ന്നു​മെ​ത്തി​ച്ച മ​ദ്യം സം​സ്ഥാ​ന​ത്തെ പലയിടങ്ങളിലായി വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

സംഘത്തിൽ നിന്നും 60,000 ലി​റ്റ​ര്‍ മ​ദ്യ​വും നാ​ല് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ടാ​ങ്ക​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂടാതെ ര​ണ്ട് ല​ക്ഷം രൂ​പ​യും ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അതെ സമയം യുപിയിൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ അ​ഴി​ച്ചു പ​ണി​ ന​ട​ത്തി​യിരുന്നു. തുടർച്ചയായുണ്ടായ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ 500 ലേറെ പോ​ലീ​സു​കാ​രെ സ്ഥലം ​മാ​റ്റി​യെ​ന്നാ​ണ് സൂ​ച​ന.ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​യ​മി​ത​രാ​യ 540 ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം ​മാ​റ്റി​യ​താ​യി സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് വ്യക്തമാക്കിയിരുന്നു .

Leave A Reply
error: Content is protected !!