ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചിയാക്കി

ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചിയാക്കി

ഇടുക്കി: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. ലോക്ഡൗണിനെ തുടർന്ന് ജീവനക്കാരുടെ അഭാവം ധാരാളമുണ്ടായതിനാൽ പ്രദേശത്തെ കോമ്പൗണ്ടിൽ കാടുകയറി കിടന്നിരുന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ചും. നിരവധി ഭാഗങ്ങളിൽ കുന്നുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുമാണ് ശുചീകരണം നടത്തിയത്.

മഴക്കാല പൂർവ്വ രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി മുതലായവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജോയിൻറ് കൗൺസിൽ സിൽ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്.

Leave A Reply
error: Content is protected !!