ദ്വീ​പു​കാ​ർ അ​ല്ലാ​ത്ത​വ​ർ മ​ട​ങ്ങ​ണമെന്ന് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

ദ്വീ​പു​കാ​ർ അ​ല്ലാ​ത്ത​വ​ർ മ​ട​ങ്ങ​ണമെന്ന് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

ക​വ​ര​ത്തി: സ​ന്ദ​ർ​ശ​ക പാ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ പുതിയ ന​ട​പ​ടികളിലേക്ക് കടന്ന് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം. ദ്വീ​പു​കാ​ർ അ​ല്ലാ​ത്ത​വ​രോ​ട് മ​ട​ങ്ങാ​ൻ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ഇതേ തുടർന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദ്വീ​പി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​ണ്.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​റോ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റോ ഒ​രാ​ഴ്ച​ത്തേ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കും. അ​തി​ന് ശേ​ഷം ദ്വീ​പു​കാ​ര​ല്ലാ​ത്ത​വ​ർ മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ​ഇ​നി മുതൽ എ​ഡി​എ​മ്മി​ന്‍റെ പാ​സു​ള്ള​വ​ർ​ക്ക് മാ​ത്ര​മെ ദ്വീ​പി​ൽ സ​ന്ദ​ർ​ശ​ന പാ​സ് അ​നു​വ​ദി​ക്കു​ള്ളൂ. അതെ സമയം പാ​സ് പു​തു​ക്കണമെങ്കിൽ എ​ഡി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം.

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ പലയിടങ്ങളിൽ നിന്നും വ്യാപക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു​ള​ള പ്ര​വേ​ശ​നാ​നു​മ​തി​യും വിലക്കിയത് . കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്നാ​ണ് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടത്തിന്റെ വി​ശ​ദീ​ക​രണം . പുതിയ ഉ​ത്ത​ര​വ് തിരിച്ചടി യാകുന്നത് കേ​ര​ള​ത്തി​ല്‍ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി ദ്വീ​പി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വർക്കാണ് .

Leave A Reply
error: Content is protected !!