മിയാവാക്കി വനവത്ക്കരണവുമായി നീലേശ്വരം നഗരസഭ

മിയാവാക്കി വനവത്ക്കരണവുമായി നീലേശ്വരം നഗരസഭ

കാസർഗോഡ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചിറപ്പുറം ഖരമാലിന്യ പ്ലാന്റ് പരിസരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണമെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈകള്‍ നട്ടു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗൗരി സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി, സുഭാഷ്, ടി.പി ലത, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, പി ബിന്ദു, ടിവി ഷീബ, പി.പി ലത, പി വത്സല, പ്രീത കെ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ദാമോദരന്‍, നഗരസഭാ സെക്രട്ടറി സി.കെ. ശിവജി, സി.ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഗീത, ഹരിത കര്‍മ്മസേന പ്രസിഡണ്ട് ലീല, കെ.രഘു , പി.വി.സതീശന്‍, ഒ.വി.രവീന്ദ്രന്‍, പി.വി. ജയന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave A Reply
error: Content is protected !!