“പച്ച പുതപ്പിക്കാം മണ്ണിനെ”പദ്ധതി അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു

“പച്ച പുതപ്പിക്കാം മണ്ണിനെ”പദ്ധതി അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു

വയനാട്: ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പച്ച പുതപ്പിക്കാം മണ്ണിനെ’ – പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വഹിച്ചു.

പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വീടുകളിലും പൊതു ഇടങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തൈകള്‍ നട്ടു. ജില്ല , ക്ലസ്റ്റര്‍, യൂണിറ്റ് തലങ്ങളില്‍ പാരിസ്ഥിതികാവബോധ സെമിനാറുകളും സംഘടിപ്പിച്ചു. കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ ‘പ്ലാന്തണല്‍കൂട്ടം’ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പാക്കി.

കല്‍പ്പറ്റ എസ്.കെ എം.ജെ.എച്ച് എസ് എസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.കെ സുധാറാണി, പ്രോഗ്രാം ഓഫീസര്‍ വി.ജി വിശ്വേഷ്, പടിഞ്ഞാറത്തറ ക്ലസ്റ്റര്‍ കണ്‍വീനര്‍ സാജിദ്, പി.ടി.എ പ്രസിഡന്റ് നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!