ട്രോളിംഗ് നിരോധനം 9 മുതൽ, ആശങ്കയിൽ ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ

ട്രോളിംഗ് നിരോധനം 9 മുതൽ, ആശങ്കയിൽ ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ

ആലപ്പുഴ: മത്സ്യലഭ്യതയിലെ കുറവുമൂലം ഇത്തവണത്തെ ട്രോളിംഗിൽ കാര്യങ്ങള്‍ അവതാളത്തിലാവുമെന്ന ആശങ്കയിൽ ജില്ലയിലെ ത തീരദേശമേഖല. ഗുജറാത്തിനും തമിഴ്‌നാടിനും പിന്നിലായി മത്സ്യലഭ്യതക്കുറവില്‍ മൂന്നാം സ്ഥാനത്താണ് കേരളം എന്നതുതന്നെ മുഖ്യ കാരണം. കടലില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളിലെ ട്രോളിംഗ് നിരോധനം ജൂൺ 9ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ബോര്‍ഡ് യാനങ്ങള്‍ക്കും ചെറുവള്ളങ്ങള്‍ക്കും മാത്രമേ അനുവാദമുള്ളൂ.

ഇതിനൊപ്പം മോട്ടോർ ഘടിപ്പിച്ച വള്ളങ്ങളിൽ മീനും പിടിക്കുന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാണ്. മത്സ്യ ലഭ്യത കുറവ് കൂടിയാകുമ്പോൾ ഇത്തവണ ട്രോളിംഗ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലമാവാനാണ് ഏറെയും സാധ്യത. ഇതിന്റെ ആശങ്കയിലാണിവർ.

Leave A Reply
error: Content is protected !!