കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങി, പതിനാല് പേർക്കെതിരെ കേസെടുത്ത് മുട്ടം പോലീസ്

കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങി, പതിനാല് പേർക്കെതിരെ കേസെടുത്ത് മുട്ടം പോലീസ്

ഇടുക്കി:ടെസ്റ്റ്പോസിറ്റി വിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി.
മുട്ടം പോലീസ് റോഡില്‍ നടത്തിയ പരിശോധനയിൽ അനാവശ്യമായി പുറത്തിറങ്ങിയ നിരവധി പേർ പിടിയിലായി. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സത്യവാങ്ങ്മൂലം ഇല്ലാതെയും നിരവധി ആളുകളാണ് ഓരോ കാരണങ്ങള്‍ നിരത്തി വാഹനങ്ങളില്‍ കറങ്ങി നടന്നത്.

അത്യാവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളിലെ ആളുകള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ രേഖകളോടെ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഇല്ലാതെയാണ് മിക്കവരും യാത്ര ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ പിടി കൂടിയ പതിനാല് പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Leave A Reply
error: Content is protected !!