ചേലകാട് നിവാസികളെ ദുരിതത്തിലാക്കി റോഡ് അപകടാവസ്ഥയിൽ

ചേലകാട് നിവാസികളെ ദുരിതത്തിലാക്കി റോഡ് അപകടാവസ്ഥയിൽ

ഇടുക്കി:ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ മലയിഞ്ചി വാർഡിലുള്ള ചേലകാട് നിവാസികളെ ദുരിതത്തിലാക്കി, മലയിഞ്ചി- അറക്കമാലി പടി – വില്ലന്‍ തണ്ട് റോഡ് അപകടവസ്ഥയില്‍. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ റോഡിന്റെ സൈഡിലെ മണ്ണ് ഇടിഞ്ഞതോടെ ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്കു പുറം ലോകവുമായി ബന്ധപ്പെടാന്‍ ഏക ആശ്രയമായ റോഡാണിത്. ഇവിടേയ്ക്ക് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

 ഉപ്പുകുന്ന് – പാറമട റോഡുമായി ബന്ധപെടാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. റോഡിന്റെ അപകടാവസ്ഥ പരിഹരിച്ച്, റോഡ് നന്നാക്കി എത്രയും പെട്ടെന്ന് നൽകണമെന്നാണ് പ്രദേശത്തെ നാട്ടുകാരുടെ ആവശ്യം.

Leave A Reply
error: Content is protected !!