ജെ.പി. നഡ്ഢയും മോദിയും തമ്മിൽ കൂടിക്കാഴ്‌ച : യു.പി. മന്ത്രിസഭ അഴിച്ചുപണിഞ്ഞേക്കും

ജെ.പി. നഡ്ഢയും മോദിയും തമ്മിൽ കൂടിക്കാഴ്‌ച : യു.പി. മന്ത്രിസഭ അഴിച്ചുപണിഞ്ഞേക്കും

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിമാരുടെ രണ്ടുദിവസത്തെ യോഗം ഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ചു .യുപി ഉൾപ്പടെയുള്ള ആറ് സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെ രഞ്ഞെടുപ്പുകൾ, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ അജൻഡ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിലനിർത്തിക്കൊണ്ട് യുപി മന്ത്രിസഭ അഴിച്ചു പണിഞ്ഞേക്കുമെന്നാണ് സൂചന . യോഗത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നിട്ടുണ്ട് .

ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയെ സജ്ജീകരിക്കാനുള്ള നിർദേശങ്ങളായിരുന്നു ശനിയാഴ്ച യോഗത്തിൽ ചർച്ചാ വിഷയമായത് .അതെ സമയം യുപിയിലെ ഭരണത്തുടർച്ച പാർട്ടിക്ക് നിർണായകമാണെന്നും കോവിഡ് പ്രതിരോധമുൾപ്പെടെയുള്ള മേഖലകളിൽ ചിട്ടയായ പ്രവർത്തനം വേണമെന്നും കേന്ദ്രനേതൃത്വം യോഗത്തിൽ നിർദേശം നൽകി.

യുപി തലസ്ഥാനമായ ലഖ്‌നൗവിലെത്തി പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഉപാധ്യക്ഷൻ രാധാമോഹൻ സിങ് എന്നിവർ കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിലെ നിഗമനങ്ങളും ചർച്ച ചെയ്തു. ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും ലഖ്‌നൗവിലെത്തി സംസ്ഥാന ആർ.എസ്.എസ്. -ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് യോഗി ആദിത്യനാഥിനെ നിലനിർത്തിക്കൊണ്ട് ഉത്തർ പ്രദേശ് മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചു പണി നടത്താനുള്ള നിർദേശമെന്നാണ് സൂചന. രണ്ടാം കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നത്.

Leave A Reply
error: Content is protected !!