ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇൻഡ്യാ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് സഭാഹാളിൽ വച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ
യോഗത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീമാൻ എ.ഷാജു ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം നടത്തി .

കൊട്ടാരക്കര മുനിസിപ്പാലിറ്റികൗൺസിലർമാരായ ശ്രീ.ജേക്കബ് വർഗീസ് വടക്കടത്ത് , ശ്രീമതി സുജ ,ശ്രീമതി പവിജ , ശ്രീമതി ലീന ഉമ്മൻ എന്നിവർ ആശംസാ പ്രസംഗം നടത്തി, സഭാ ആക്ടിങ്ങ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗത പ്രസംഗം നടത്തി,തുടർന്ന് വൈസ് പ്രസിഡൻറ് ഡി .അലക്സാണ്ടർ പ്രസ്താവന നടത്തി,സഭാ ട്രഷറർ സാംസൺ പാളക്കോണം കൃതജ്ഞത അറിയിച്ചു .സഭാ കമ്മറ്റി അംഗങ്ങൾ, സൺഡേസ്കൂൾ, പി ഐ പി എ, സോദരീ സമാജം, പ്രോഗ്രാം കമ്മറ്റി കൺവീനർമാർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

സമൂഹത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റുകൾ വിതരണം ചെയ്തു. തൃക്കണ്ണമംഗൽ അമ്പലംമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളികൾ തൊട്ടടുത്ത നാലു വാർഡുകളിലെ അർഹതപ്പെട്ടവർക്കും കൊട്ടാരക്കര സെൻ്ററിലെ ശുശ്രൂഷകന്മാർക്കും സഭാ കുടുംബങ്ങൾക്കുമായി ഏകദേശം 200 കിറ്റുകൾ വിതരണം ചെയ്തു.

Leave A Reply
error: Content is protected !!