തവളപ്പാറയിൽ മുളങ്കാടുകൾ വെച്ചുപിടിപ്പിച്ചു

തവളപ്പാറയിൽ മുളങ്കാടുകൾ വെച്ചുപിടിപ്പിച്ചു

ഇടുക്കി:തവളപ്പാറയിലെ ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ, റവന്യു വകുപ്പിന്റെയും, നഗരസഭയുടെയും സഹകരണത്തോടെ നൂറിലധികം മുളം തൈകൾ നട്ടു പിടിപ്പിച്ചു. മുളങ്കാടുകള്‍ മണ്ണിടിച്ചിലിനെ പ്രതിരോധിക്കുമെന്ന ആശയത്തെ തുടർന്നാണ് ഇത്തരമൊരു പദ്ധതി രൂപപ്പെട്ടത്. ഉരുള്‍പൊട്ടല്‍ സാദ്ധ്യത പ്രദേശങ്ങളില്‍ മുളംതൈകള്‍ വച്ചുപിടിപ്പിച്ചാൽ മണ്ണൊലിപ്പ് തടയുമെന്ന് കണ്ടതിനെ തുടർന്നാണിത്. സോഷ്യല്‍ ഫോറസ്റ്ററിയില്‍ നിന്ന് മുളം തൈകള്‍ ലഭിച്ചതോടെ പദ്ധതി ഉഷാറായി.

നഗരസഭയുടെ സഹായത്തോടെ തൊഴിലുറപ്പില്‍പ്പെടുത്തി തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിക്കുകയായിരുന്നു. മുളങ്കാടുകള്‍ ഉണ്ടാക്കാന്‍ 5000 തൈകളാണ് വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷ സമയത്ത് തവളപ്പാറയിലെ താമസക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വേനൽ കാലത്ത് മുളകളെ കാട്ടുതീയിൽ നിന്നും സംരക്ഷിക്കുവാൻ പ്രത്യേക കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!