ഇടുക്കി ജില്ലയിൽ ഏഴ് പച്ചത്തുരുത്തുകൾക്ക് തുടക്കമായി

ഇടുക്കി ജില്ലയിൽ ഏഴ് പച്ചത്തുരുത്തുകൾക്ക് തുടക്കമായി

ഇടുക്കി :സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി, ഇടുക്കി ജില്ലയിൽ 7 പച്ചത്തുരുത്തുകൾക്ക് തുടക്കമായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് പച്ചത്തുരുത്ത് തുടങ്ങിയിരിക്കുന്നത്. കൊന്നത്തടി, ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്തുകളും, കട്ടപ്പന മുനിസിപ്പാലിറ്റിയുമാണ് വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളുള്‍പ്പെട്ട പച്ചത്തുരുത്തുകളൊരുക്കുന്നത്. കൊന്നത്തടിയില്‍ അഞ്ച് പച്ചത്തുരുത്തുകള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്.

പച്ച തുരുത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ആശയം ഇന്നലെ മുതൽ ജില്ലയിൽ ആരംഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!