ഇന്ധനവില കുതിച്ചുയരുന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 97 രൂ​പ ക​ട​ന്നു

ഇന്ധനവില കുതിച്ചുയരുന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 97 രൂ​പ ക​ട​ന്നു

കൊ​ച്ചി: കോവിഡും ലോക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായിരിക്കെ ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നു.

കേ​ര​ള​ത്തി​ൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഇന്ധന വില വീണ്ടും കൂടിയത്.  ഇതോടെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 97 രൂ​പ ക​ട​ന്നു. പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പെ​ട്രോ​ൾ വി​ല 97 രൂ​പ ക​ട​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.01 രൂ​പ​യും ഡീ​സ​ലി​ന് 92.34 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.13 രൂ​പ​യും ഡീ​സ​ലി​ന് 90.57 രൂ​പ​യു​മാ​ണ് വി​ല.

Leave A Reply
error: Content is protected !!