ഡൽഹിയിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു

ഡൽഹിയിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഡൽഹിയിൽ നാളെ മുതൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ജൂണ്‍ 7 മുതല്‍ സംസ്ഥാനത്തെ മെട്രോ സര്‍വീസുകളും ഓഫിസുകളും നിബന്ധനകളോടെ തുടര്‍ന്നു പ്രവര്‍ത്തിക്കും.മദ്യവിൽപനയും പുന:രാരംഭിക്കും. കടകൾ ഒറ്റ,ഇരട്ട അക്ക നമ്പർ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.സര്‍ക്കാരിലെ ഗ്രൂപ്പ് എ ജീവനക്കാര്‍ 100 ശതമാനവും ഓഫിസിലെത്തണം.  സ്വകാര്യ ഓഫിസുകളില്‍ 50 ശതമാനം തൊഴിലാളികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളൂ.

അ​തി​നി​ടെ, മൂ​ന്നാം ത​രം​ഗം നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ഡ​ൽ​ഹി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. മൂ​ന്നാം ത​രം​ഗ​ത്തിന്റെ തീ​വ്ര ഘ​ട്ട​ത്തി​ൽ 37,000 കേ​സു​ക​ൾ വ​രെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു. ഇ​തി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ടാ​സ്​​ക്​ ഫോ​ഴ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​താ​യും കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നാ​യി എ​ൽ.​എ​ൻ.​ജെ.​പി, ഐ.​എ​ൽ.​ബി.​എ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ലാ​ബ്​ സ്ഥാ​പി​ച്ച​താ​യും മുഖ്യമന്ത്രി അ​റി​യി​ച്ചു. കൂ​ടാ​തെ, ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ ആ​ശു​പ​ത്രി​ക​ളു​ടെ നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Leave A Reply
error: Content is protected !!