ഓൺലൈൻ വഴി നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് എടുക്കും

ഓൺലൈൻ വഴി നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് എടുക്കും

കൊച്ചി: നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ആണ് താരത്തിൻറെ മൊഴി ഇന്ന് എടുക്കുന്നത്. തനിക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഓൺലൈൻ വഴി മൊഴി എടുക്കുന്നത്.

നടിയിൽ നിന്ന് മൊഴി എടുക്കുക സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ്. കൂടാതെ അന്വേഷണം കാസർകോട് വ്യാപിപ്പിക്കാൻ ആണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇതിൻറെ ഭാഗമായി ഇന്ന് സംഘം കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായിട്ടാണ് കാസർകോട് അന്വേഷണം വ്യാപിപ്പിക്കുന്നത്.

രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ എടിഎസ് കസ്റ്റഡിയിൽ ആണ് രവി പൂജാരി ഇപ്പോൾ. കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് രവി പൂജാരിയെ ചോദ്യം ചെയ്യലിനായി ഈ മാസം എട്ട് വരെയാണ് വിട്ട് നൽകിയത്.

അന്വേഷണസംഘം കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ ശേഖരിച്ചിരുന്നു. കോടതിയ്ക്ക് ഇത് നാളെ കൈമാറും. കൂടാതെ അന്വേഷണ സംഘം ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ കൂടുതൽ ദിവസം ചോദ്യം ചെയ്യാൻ പ്രതിയെ വിട്ട് കിട്ടാനുള്ള അപേക്ഷയും നൽകും.

Leave A Reply
error: Content is protected !!