മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പവർബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്​ യുവാവിന് ദാരുണാന്ത്യം

മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പവർബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്​ യുവാവിന് ദാരുണാന്ത്യം

മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പവർബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്​ യുവാവിന് ദാരുണാന്ത്യം.മധ്യപ്രദേശിലെ ഉമരിയയിലെ ചർപോഡ്​ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ്​ സംഭവം.

രാം സാഹില്‍ പാല്‍ എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്.പിന്നീട് വീട്ടിലേക്ക്​ മടങ്ങിയ ഇയാൾ അയൽപക്കത്ത്​ വെച്ച്​ മൊബൈൽ ഉപകരണത്തിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ അയൽവാസികൾ പറഞ്ഞു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു.​സ്​ഫോടക വസ്​തുവല്ല പൊട്ടിത്തെറിച്ചതെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക​ നിഗമനം. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!