മഴക്കാല പൂര്‍വ്വ ശുചീകരണവും പരിസ്ഥിതി ദിനാചരണം നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

മഴക്കാല പൂര്‍വ്വ ശുചീകരണവും പരിസ്ഥിതി ദിനാചരണം നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഇടുക്കി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലെ മുപ്പത്തിയഞ്ച് വാര്‍ഡുകളിലുമായി രണ്ടായിരത്തോളം വൃക്ഷത്തൈകള്‍ നട്ടു. വനം വന്യ ജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് തൈകള്‍ നഗരസഭയ്ക്ക് കൈമാറിയത്. പരിസ്ഥിതി ദിനാചരണത്തിന്റേയും, പൊതുസ്ഥലങ്ങളില്‍ വൃക്ഷതൈ നടുന്നതിന്റേയും മുനിസിപ്പല്‍ തല ഉദ്ഘാടനം മുനിസിപ്പല്‍ പാര്‍ക്കില്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വാര്‍ഡുകളിലെ പൊതുസ്ഥലങ്ങളില്‍ നടുന്നതിനുളള തൈകള്‍ ചെയര്‍മാന്‍ കൗണ്‍സിലര്‍മാര്‍ക്ക്

കൈമാറി. വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പൊതുസ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു. ചെയര്‍മാന്റെ നേതൃത്വത്തില്‍, ജനപ്രതിനിധികളേയും ജീവനക്കാരേയും, സന്നദ്ധ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് അമ്പലം ബൈപ്പാസ്  ശുചീകരിച്ചു. ‘നീക്കാം ഉറവിടങ്ങള്‍, കാക്കാം ജീവിതങ്ങള്‍’ എന്ന ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്നതിനുളള സര്‍ക്കാര്‍ നിര്‍ദ്ദേശ്ശത്തിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചത്.

Leave A Reply
error: Content is protected !!