ഗോകുലത്തിന് വീണ്ടും തിരിച്ചടി : സി. കെ. ഉബൈദ് ക്ലബ് വിട്ടു

ഗോകുലത്തിന് വീണ്ടും തിരിച്ചടി : സി. കെ. ഉബൈദ് ക്ലബ് വിട്ടു

 

ഐലീഗ് ചാമ്പ്യന്മാറായ ഗോകുലത്തിന് പുതിയ സീസണില്‍ തിരിച്ചടികള്‍ തുടരുന്നു. കഴിഞ്ഞ തവണ ഗോകുലത്തെ ഐലീഗ് കിരീട നേട്ടത്തിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ കീപ്പറായ സികെ ഉബൈദ് അടുത്ത സീസണില്‍ മലബാറിയന്‍സ് ജഴ്‌സി അണിയില്ല.

ഉബൈദ് ഐ ലീഗില്‍ തന്നെ മറ്റൊരു ക്ലബിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി മാറും എന്നാണ് റിപ്പോര്‍ട്ട്. ഐ ലീഗ് പുതുതായി എത്തുന്ന ക്ലബായ ശ്രീനിധി എഫ് സിയാകും ഉബൈദ് സി കെയെ സ്വന്തമാക്കുന്നത്. ഉബൈദും ശ്രീനിധയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

രണ്ടു വര്‍ഷത്തെ കരാര്‍ ആകും ഉബൈദുമായി ശ്രീനിധിയില്‍ ഒപ്പുവെക്കുക. 2019 സീസണ്‍ ആരംഭം മുതല്‍ ഉബൈദ് ഗോകുലം കേരളക്ക് ഒപ്പം ഉണ്ട്. ഗോകുലത്തിന്റെ ഡ്യൂറണ്ട് കപ്പ് നേട്ടത്തിലും ഐ ലീഗ് കിരീട നേട്ടത്തിലും ഉബൈദ് വലിയ പങ്കുവഹിച്ചിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിന്റെ വലയും ഉബൈദ് കാത്തിട്ടുണ്ട്.

ഉബൈദ് മുമ്പ് ഒ എന്‍ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ്. എഫ് സി കേരളയിലും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ് ഉബൈദ്

Leave A Reply
error: Content is protected !!