കിളിമാനൂർ നിന്ന് പിക്കപ്പ് മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി

കിളിമാനൂർ നിന്ന് പിക്കപ്പ് മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി

കിളിമാനൂർ: കിളിമാനൂർ നിന്ന് വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. പിക്കപ്പ് മോഷ്ടിച്ച കേസിൽ ആണ് പഴയകുന്നുമ്മേൽ ചാരുപാറ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണുവിനെ പോലീസ് പിടികൂടിയത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരട്ടച്ചിറയിൽ ഗീതം കമ്പിക്കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് ആണ് ഇയാൾ മോഷ്ടിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ആണ് മോഷണം നടത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞത് പ്രദേശത്തെ സി.സി ടിവികൾ പരിശോധിച്ചതിൽ നിന്നാണ്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയത് വാഹനം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആണ്.

Leave A Reply
error: Content is protected !!