കോവിഡ് നിയമ ലംഘനം; ബഹ്റൈനിൽ 35 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

കോവിഡ് നിയമ ലംഘനം; ബഹ്റൈനിൽ 35 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ബഹ്റൈനിൽ കോവിഡ് നിയമം ലംഘിച്ച 35 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീകരിച്ചു. ര​ണ്ട്​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ അ​ട​ച്ചി​ടാ​നും ഉ​ത്ത​ര​വി​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

അതേസമയം രാജ്യത്ത് തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ അറിയിച്ചു . ​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ല്ലാ തൊ​ഴി​ൽ​സ്​​ഥ​ല​ങ്ങ​ളി​ലും സ്വീ​ക​രി​ക്ക​ണം.അ​പ​ക​ട​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ ​തൊ​ഴി​ലി​ടം ഒ​രു​ക്കാ​ൻ ബ​ഹ്​​റൈ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!