ഞാൻ ആറ് തവണ പ്രസവിക്കും: ഉറച്ച തീരുമാനവുമായി ഷംന കാസിം

ഞാൻ ആറ് തവണ പ്രസവിക്കും: ഉറച്ച തീരുമാനവുമായി ഷംന കാസിം

 

മലയളത്തില സ്വകാര്യചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് ഷംന കാസ്സിം. കമൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഇപ്പോളിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾതുറന്നുപറയുകയാണ്. ഷംന കാസിമിന്റെ വാക്കുകൾ ഇങ്ങനെ:

കണ്ണൂർ തയ്യിലാണ് ഞങ്ങളുടെ കുടംബം.എന്റെ ഡാഡി കാസിം, മമ്മി റംല ബീവി. ഞാനും നാല് സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോൾ സ്ട്രഗിൾ അനുഭവിച്ചത് ഞാനല്ല.

ഞാനൊരു കലാകാരിയാകണം, അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു നിർബന്ധം. ഡാൻസ് പഠിച്ച് തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടെയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.

എനിക്ക് ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം. ഞങ്ങൾ അഞ്ച് മക്കളായിരുന്നു. ഞാൻ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കുമെന്ന്. അപ്പോൾ മമ്മ പറയും, പറയാൻ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്പോൾ കാണാം എന്ന്.

ഞാൻ വളരെ സീരിയസായാണ് പറയുന്നത്. ഗർഭിണിയാകുക,അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഉറപ്പായും ഞാൻ ആറ് പ്രസവിക്കും മമ്മിയെ പിന്നിലാക്കുമെന്നും ഷംന പറയുന്നു.

Leave A Reply
error: Content is protected !!