അന്വേഷണത്തിൽ അതൃപ്തി: വിദ്യാർത്ഥി കോപ്പിയടി ആരോപണത്തിൽ ആത്മഹത്യ ചെയ്ത സംഭത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

അന്വേഷണത്തിൽ അതൃപ്തി: വിദ്യാർത്ഥി കോപ്പിയടി ആരോപണത്തിൽ ആത്മഹത്യ ചെയ്ത സംഭത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

അന്വേഷണത്തിൽ അതൃപ്തിയുമായി കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ കുടംബം രംഗത്ത്. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആണ് അഞ്ജു ആത്മഹത്യ ചെയ്തത്. അന്വേഷണത്തിൽ അതൃപ്തി അറിയിച്ച കുടുംബം സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ്.

ആത്മഹത്യ നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഹാൾടിക്കറ്റിന്റെ കയ്യക്ഷര പരിശോധന ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും കുറ്റക്കാരെ സംസാരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കുടുംബം ആരോപിച്ചു. കാഞ്ഞിരപ്പള്ളി കുടിമറ്റം സ്വദേശിയായ അഞ്ജു പി ഷാജി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ ആണ് പരീക്ഷയെഴുതാനെത്തിയത്. പരീക്ഷ സമയത്ത് വിദ്യാർത്ഥിയെ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ ശകാരിച്ചതിൽ വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഇത് കണക്കിലെടുക്കാതെ കോപ്പിയടിക്കാൻ ഉപയോഗിച്ചെന്ന് കണക്കാക്കുന്ന ഹാൾടിക്കറ്റിന്റെ കയ്യക്ഷര പരിശോധയ്‌ക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

Leave A Reply
error: Content is protected !!