തൃശ്ശൂരിനെ ക്ലീൻ സിറ്റിയാക്കാൻ കോർപ്പറേഷൻ ആർമി

തൃശ്ശൂരിനെ ക്ലീൻ സിറ്റിയാക്കാൻ കോർപ്പറേഷൻ ആർമി

 

തൃശ്ശൂർ: പൊതുജനപങ്കാളിത്തത്തോടെ നഗരത്തിനെ ക്ലീൻ സിറ്റിയാക്കാൻ കോർപ്പറേഷൻ. ക്ലീൻ കോർപ്പറേഷൻ ആക്കുന്നതിന്‍റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രവർത്തനത്തിന് വെള്ളിയാഴ്ച തുടക്കമിട്ടിരുന്നു.

വെള്ളിയാഴ്ച കോർപ്പറേഷനും അനുബന്ധ സ്ഥാപനങ്ങളും വൃത്തിയാക്കുന്ന പ്രവർത്തനമാണ് പൂർത്തീകരിച്ചത്.

ശനിയാഴ്ച നഗരം ശുചിയാക്കുന്ന പ്രവൃത്തി പി. ബാലചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

350 ശുചീകരണ തൊഴിലാളികൾ, 150 കുടുംബശ്രീ പ്രവർത്തകർ, 550 ഓളം ആർ.ആർ.ടി. വൊളന്റിയർമാർ തുടങ്ങിയവരുടെ പരിശ്രമത്തിൽ നഗരത്തിലെ 55 പ്രധാന ഇടങ്ങളിൽ മാലിന്യം നീക്കി.

ശുചീകരണ പ്രവർത്തനം പൂർത്തീകരിച്ച സ്ഥലങ്ങളിൽ തൈകൾ നട്ടു. ഞായറാഴ്ച കോർപ്പറേഷനിലെ ജനങ്ങൾ തങ്ങളുടെ വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയാക്കി യജ്ഞത്തിൽ ഭാഗമാകണമെന്ന് മേയർ അഭ്യർഥിച്ചു.

Leave A Reply
error: Content is protected !!