ചെറുചക്കിച്ചോല വിനോദ സഞ്ചാരകേന്ദ്രം വികസനം: കണ്ടൻചിറ വനത്തിൽ ഔഷധ ഉദ്യാനം ഒരുങ്ങുന്നു

ചെറുചക്കിച്ചോല വിനോദ സഞ്ചാരകേന്ദ്രം വികസനം: കണ്ടൻചിറ വനത്തിൽ ഔഷധ ഉദ്യാനം ഒരുങ്ങുന്നു

 

എരുമപ്പെട്ടി: കണ്ടൻചിറ വനത്തിലെ ചെറുചക്കിച്ചോല വിനോദ സഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികൾക്കായി ഔഷധ വന ഉദ്യാനം ഒരുക്കുന്നു.എരുമപ്പെട്ടി പഞ്ചായത്തും വനം വകുപ്പും വന സംരക്ഷണ സമിതിയും ഔഷധിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഒന്നര ഏക്കറിൽ 133 ഇനത്തിൽപ്പെട്ട മുവ്വായിരം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ നട്ടുവളർത്തുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. എ.സി. മൊയ്തീൻ എം.എൽ.എ. ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ഡി.എഫ്.ഒ. എസ്. ജയശങ്കർ , ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, പഞ്ചായത്ത് അംഗങ്ങളായ ഇ.എസ്. സുരേഷ്, എം.കെ. ജോസ്, ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ ഡെൽറ്റോ മാറോക്കി, ബി.ഡി.ഒ. എം.കെ. സരിത എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!