ചൂട് കൂടുന്നു; കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് തൊഴിൽ മന്ത്രാലയം

ചൂട് കൂടുന്നു; കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് തൊഴിൽ മന്ത്രാലയം

കു​വൈ​ത്ത്​ ക​ടു​ത്ത വേ​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്നു.ഇതേതുടർന്ന് രാജ്യത്ത് ഉച്ചവിശ്രമമനുവദിക്കാതെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാൽ കർശന നടപടിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെയാണ് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലിചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. നേരിട്ട് സൂര്യാതപം ഏൽക്കുന്നത്‌ ഒഴിവാക്കുന്നതിനും മറ്റ് അപകടങ്ങളും ഒഴിവാക്കുന്നതിനുമാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധമാക്കുന്നത്.

സൂ​ര്യാ​ത​പം നേ​രി​ട്ടേ​ൽ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ വെ​ള്ള​വും മ​റ്റു പാ​നീ​യ​ങ്ങ​ളും ധാ​രാ​ള​മാ​യി കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​യ​ഞ്ഞ, ക​നം കു​റ​ഞ്ഞ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും ചൂ​ടി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ ഇ​ട​ക്ക്​ കു​ളി​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ന്നും ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ച്ചു.

Leave A Reply
error: Content is protected !!