വൈദ്യുതി മോഷണത്തിനെതിരേ കർശന നടപടി -തൃശൂർ മേയർ

വൈദ്യുതി മോഷണത്തിനെതിരേ കർശന നടപടി -തൃശൂർ മേയർ

കൊക്കാല കുളത്തിനു സമീപം നവയുഗ വായനശാലയുടെ പിൻഭാഗത്ത് കൈയേറി താമസിക്കുകയും കോർപ്പറേഷന്‍റെ വൈദ്യുതി മോഷ്ടിച്ച് അപകടകരമാം വിധം വേലികെട്ടുകയും ചെയ്ത വ്യക്തിക്കെതിരേ നടപടിയെടുക്കുമെന്ന് മേയർ എം.കെ. വർഗീസ്.

ചെമ്പുകമ്പി ഉപയോഗിച്ച് വേലികെട്ടി ഈ സ്ഥലത്തേക്ക് കടക്കുന്നവർക്ക് വൈദ്യുതി ആഘാതം ഉണ്ടാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിക്കെതിരേ ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഷോക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയെ മേയർ ആശുപത്രിയിൽ സന്ദർശിച്ചു.

Leave A Reply
error: Content is protected !!