വാദ്യകലാകാരന്മാർക്ക് സഹായനിധിവിതരണം

വാദ്യകലാകാരന്മാർക്ക് സഹായനിധിവിതരണം

കേരള ക്ഷേത്രവാദ്യകലാ അക്കാദമി നൽകുന്ന സഹായനിധിയുടെ ജില്ലാതല ഉദ്ഘാടനം മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ നിർവഹിച്ചു. അംഗങ്ങളായ നിർധനകലാകാരന്മാർക്ക് ആറുമാസം ആയിരം രൂപയും ഓണത്തിന് എല്ലാ അംഗങ്ങൾക്കും ഓണക്കിറ്റും എന്നതാണ് പദ്ധതി. ജില്ലാ പ്രസിഡൻറ് ചൊവ്വല്ലൂർ മോഹനൻ അധ്യക്ഷനായി. അക്കാദമി മുഖ്യരക്ഷാധികാരി പെരുവനം കുട്ടൻമാരാർ മുഖ്യാതിഥിയായി.

സംസ്ഥാന അധ്യക്ഷൻ അന്തിക്കാട് പത്മനാഭൻ, ജനറൽ സെക്രട്ടറി കക്കാട്ട് രാജേഷ്, വൈസ് പ്രസിഡൻറ് പെരുവനം സതീശൻ മാരാർ, ട്രഷറർ കീഴൂട്ട് നന്ദനൻ, ഗുരുവായൂർ ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!