അനിരുദ്ധ് ഥാപ്പക്കും കോവിഡ്

അനിരുദ്ധ് ഥാപ്പക്കും കോവിഡ്

 

ഇന്ത്യൻ ദേശിയ ടീമംഗവും ,ചെന്നൈ സിറ്റി എഫ്‌സിയുടെ പ്രമുഖ താരവുമായ ഫുഡ്ബോളർ അനിരുദ്ധ് ഥാപ്പയും കോവിഡ് പോസിറ്റിവായി ,കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഥാപ്പക്ക് കളിക്കുവാൻ കഴിഞ്ഞിരുന്നില്ല,താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങളിലും താരത്തിന് കളിക്കുവാൻ കഴിയില്ല’.

ഥാപ്പ അടുത്ത ആഴ്ച വീണ്ടും പരിശോധന നടത്തും‌. ഇന്ത്യക്ക് വേണ്ടി 26 മത്സരങ്ങളോളം കളിച്ച താരമാണ്ഥാപ്പ . ഖത്തറിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഇനി രണ്ടു മത്സരങ്ങളും വിജയിച്ച് ഏഷ്യൻ കപ്പ് യോഗ്യത നേടൽ ആകും ലക്ഷ്യമിടുന്നത്.

Leave A Reply
error: Content is protected !!