തൃശ്ശൂരിൽ നിന്ന് ധർമ്മരാജൻ കൊണ്ടുവന്നത് പത്തു കോടിയോളം രൂപയെന്ന് അന്വേഷണ സംഘം

തൃശ്ശൂരിൽ നിന്ന് ധർമ്മരാജൻ കൊണ്ടുവന്നത് പത്തു കോടിയോളം രൂപയെന്ന് അന്വേഷണ സംഘം

കൊടകര കുഴൽപ്പണ കേസിൽ പത്തു കോടിയോളം രൂപയാണ് തൃശ്ശൂരിൽ നിന്ന് ധർമ്മരാജൻ കൊണ്ടുവന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ഇത് സംബന്ധിച്ച് അന്വേഷണ സംഘ൦ ശേഖരിച്ച് വരുകയാണ്. 9.80കോടി രൂപയാണ് ധർമ്മരാജൻ തൃശൂരിൽ കൊണ്ടുവന്നത്.

തൃശൂർ ജില്ലയിൽ ഇതിൽ നിന്ന് 6.30 കോടി രൂപ നൽകി. കവർച്ച നടന്നത് ബാക്കി മൂന്നര കോടി രൂപയുമായി പോകുമ്പോഴാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തൃശൂർ മണ്ഡലത്തിന് വേണ്ടിയാണ് 2 കോടി രൂപ നൽകിയതെന്നാണ് വിവരം. ധർമ്മരാജൻ നേരത്തെ കവർച്ചചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് മൊഴി നൽകിയിരുന്നു.

Leave A Reply
error: Content is protected !!