ഇറ്റലി യൂറോകപ്പിൽ അവസാന നാലിലെത്തുമെന്ന് അലസാൻഡ്രോ ഡെൽ പിയറോ

ഇറ്റലി യൂറോകപ്പിൽ അവസാന നാലിലെത്തുമെന്ന് അലസാൻഡ്രോ ഡെൽ പിയറോ

 

ആസന്നമായ യൂറോകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുവാൻ ഇറ്റലിയുടെ ദേശിയ ടീമിന് കഴിയുമെന്ന് ഇതിഹാസ താരം അലസാൻഡ്രോ ഡെൽ പിയറോ, ഈ യൂറോയിൽ ഇറ്റലിക്ക് ഏറ്റവും കുറഞ്ഞത് സെമി ഫൈനൽ വരെയെങ്കിലും എത്തുവാൻ കഴിയുമെന്ന് ഡെൽപിയറോ അറിയിച്ചു ,2018ന് ശേഷം പരാജയമറിയാത്ത കുതിപ്പാണ് ഇറ്റാലിയൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.

തുടർച്ചായ 8 വിജയങ്ങളുമായാണ് യൂറോ കപ്പിലേക്ക് ഇറ്റലിയെത്തുന്നത്. യൂറോക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇറ്റലി വീഴ്ത്തിയത്. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് കിരീടം നേടാൻ ഫേവറൈറ്റ്സ് എന്ന് സൂചിപ്പിച്ച ഡെൽ പിയറോ മാൻചിനിയുടെ കീഴിൽ അസൂറിപ്പട ശക്തരാണെന്നും പറഞ്ഞു.

Leave A Reply
error: Content is protected !!