കേരള പോലീസ് സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും

കേരള പോലീസ് സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും

തിരുവനന്തപുരം: കേരള പോലീസ് ക്ലബ് ഹൗസിലും. സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസ് ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. വോയിസ് ചാറ്റിലൂടെ സംസാരിക്കാൻ കഴിയുന്ന ഈ ആപ്പിൽ അക്കൗണ്ട് തുടങ്ങിയ കാര്യം ഫേസ്ബുക്കിലൂടെയാണ് കേരള പോലീസ് അറിയിച്ചത്.

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു’മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നുമാണ് പോലീസ് കുറിച്ചത്. ചർച്ചകൾ നടത്താൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമായ ക്ലബ് ഹൗസ് വളരെ വേഗത്തിലാണ് ആളുകൾ ഏറ്റെടുത്തത്. കേരള പോലീസ് ജനങ്ങളുമായി സംവദിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Leave A Reply
error: Content is protected !!