പ്രതിഫലം വീണ്ടും വെട്ടിക്കുറക്കാനൊരുങ്ങി ബാഴ്സലോണ

പ്രതിഫലം വീണ്ടും വെട്ടിക്കുറക്കാനൊരുങ്ങി ബാഴ്സലോണ

കോവിഡ് മൂലം സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ താരങ്ങളോട് വേതനം കുറക്കാൻ ബാഴ്സലോണ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്.‌ ക്ലബ്ബിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയ മാത്യു അലനിയാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകിയത്. ക്ലബ്ബിലെ എല്ലാവരും അതിന്റെ സുസ്ഥിരത നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം താരങ്ങളെല്ലാം പ്രതിഫലം കുറക്കുന്നതിന് തയ്യാറാവേണ്ടി വരുമെന്ന സൂചനകളാണ് നൽകുന്നത്.

കഴിഞ്ഞ സീസണിലും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വേതനം വെട്ടിക്കുറക്കാൻ ബാഴ്സലോണ താരങ്ങൾ നിർബന്ധിതരായിരുന്നു‌.

Leave A Reply
error: Content is protected !!