ബെൽജിയത്തിന് ആശ്വാസ വാർത്ത – ഡിബ്രൂയിൻ തിങ്കളാഴ്ച ടീമിനൊപ്പം ചേരും

ബെൽജിയത്തിന് ആശ്വാസ വാർത്ത – ഡിബ്രൂയിൻ തിങ്കളാഴ്ച ടീമിനൊപ്പം ചേരും

ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് മൈനർ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കെവിൻ ഡിബ്രൂയിൻ, തിങ്കളാഴ്ച തന്റെ ദേശീയ ടീമിനൊപ്പം ചേരും‌. യൂറോ കപ്പിനൊരുങ്ങുന്ന ബെൽജിയൻ ദേശീയ ടീമിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ ചെൽസിക്കെതിരെ നടന്ന‌ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ അന്റോണിയോ റുഡിഗറുമായി കൂട്ടിയിടിച്ചായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരമായ ഡിബ്രൂയിന് പരിക്കേറ്റത്. കണ്ണിനും, മൂക്കിനുമേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ഇത്തവണത്തെ യൂറോ കപ്പ് നഷ്ടമായേക്കുമെന്ന് പോലും കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു.

Leave A Reply
error: Content is protected !!