ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും

ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും

ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും.ഇന്നലെ നടന്ന യോഗത്തിൽ കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി എന്നിവയടക്കം ചർച്ചയായിരുന്നു.ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികൾ തീരുമാനിക്കും.

അതേസമയം മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്. പാർട്ടിയിൽ നിന്ന് ചിലരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നല്കും. കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്ന നിലപാട് ആർഎസ്എസും പ്രകടിപ്പിച്ചു കഴിഞ്ഞതോടെ ചർച്ചകൾ ശക്തമാകുകയാണ്.

Leave A Reply
error: Content is protected !!