ഒരാഴ്ച കൊണ്ട് വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തെ മണൽത്തിട്ട നീക്കും

ഒരാഴ്ച കൊണ്ട് വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തെ മണൽത്തിട്ട നീക്കും

തിരുവനന്തപുരം: ഒരാഴ്ച കൊണ്ട് വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തെ മണൽത്തിട്ട നീക്കും. വിഴിഞ്ഞത്ത് മൂന്ന് പേർ കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ തിരയിലും കാറ്റിലും പെട്ട് മരിച്ചിരുന്നു. ഇതിന് കാരണം അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയാണെന്ന് മൽസ്യ തൊഴിലാളികൾ ആരോപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ അപകടം ഉണ്ടായത് മണൽ തിട്ടയല്ലെന്ന നിലപാടിലാണ് അദാനി പോർട്ട് ട്രസ്റ്റ്. മണൽ നീക്കാൻ തുടങ്ങിയത് വ്യാഴാഴ്ചയാണ്

അദാനി ഗ്രൂപ്പ് മണൽ നീക്കാൻ തുടങ്ങിയത് മന്ത്രി സജീ ചെറിയാന്റെ നിർദ്ദേശപ്രകാരമാണ്. ഇവിടെ കടലിനടിയിലെ മണ്ണ് നീക്കാനുള്ള ഡ്രജർ ഇല്ലായിരുന്നു. അതിനെത്തുടർന്ന് വിശാലമായ ബാർജിൽ മണ്ണുമാന്തിയന്ത്രം സജ്ജമാക്കിയാണ് മണ്ണ് നീക്കുന്നത്. പരിശോധനയിൽ മണൽത്തിട്ട മത്സ്യതൊഴിലാളികൾ ആശങ്കപ്പെട്ടത് പോലെ അധികമില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. മണ്ണ് മൺസൂൺ ശക്തമാകുന്നതിന് മുൻപ് നീക്കം ചെയ്യുകയാണ് ലക്ഷ്യം.

Leave A Reply
error: Content is protected !!