ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് 93 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് 93 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 93 മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ലക്ഷദ്വീപിലെ നീക്കങ്ങൾ വലിയ അജണ്ടയുടെ ഭാഗമാണോ എന്നാണ് സംശയമെന്നാണ് കത്തിൽ ആരോപിക്കുന്നത്.

അതേസമയം ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റതിനുപിന്നാലെ പ്രത്യേക രീതിയിലുള്ള നിയമനിര്‍മാണത്തിനുള്ള ശ്രമമാണ് നടത്തുന്നത്.ദ്വീ​പി​ലെ പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളെ നി​രീ​ക്ഷി​ക്കാ​നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണം.വാ​ർ​ഫു​ക​ൾ, ഹെ​ലി​ബെ​യ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഒ​രു​ക്ക​ണം. ബേ​പ്പൂ​ർ, മം​ഗ​ളൂ​രു എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

ഇതേതുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം നടക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു.

 

Leave A Reply
error: Content is protected !!