മാലമോഷ്ടാവിനെ ചെറുത്തു തോൽപ്പിച്ച വയോധികയുടെ ധീരപ്രവൃത്തിക്ക് കേരള പോലീസിൻ്റെ ആദരം

മാലമോഷ്ടാവിനെ ചെറുത്തു തോൽപ്പിച്ച വയോധികയുടെ ധീരപ്രവൃത്തിക്ക് കേരള പോലീസിൻ്റെ ആദരം

 

കോയിപ്രം സ്വദേശി ശ്രീമതി രാധാമണിയമ്മയെ
(70) ആണ് പത്തനംതിട്ട ജില്ലാ പോലീസ്
ആദരിച്ചത്. കോവിഡ്‌ കാലത്ത് സഹായിക്കാൻ പരിസരത്ത് ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെ കള്ളനെ കീഴടക്കാൻ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നു നൽകുന്നതാണെന്ന
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദന പത്രം,

അഡിഷണൽ സുപ്രണ്ട് ഓഫ് പോലീസ്
ശ്രീ. N. രാജൻ ശ്രീമതി രാധാമണിയമ്മയുടെ വീട്ടിലെത്തി കൈമാറി.

Leave A Reply
error: Content is protected !!