ടി ട്വന്റി ലോകകപ്പിന് യു.എ.ഇ വേദിയായേക്കും

ടി ട്വന്റി ലോകകപ്പിന് യു.എ.ഇ വേദിയായേക്കും

 

ടി20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്. യു.എ.ഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബി.സി.സി.ഐ ഐ.സി.സിയോട് തങ്ങളുടെ സമ്മതം അറിയിച്ചതായി സൂചനകള്‍.

ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക.
നേരത്തെ, ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം നീട്ടി നല്‍കിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്‍്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ല എന്ന് അറിയിച്ചതോടെ വേദി മാറ്റം സംബന്ധിച്ച്‌ ബിസിസിഐ നിലപാട് മാറ്റാന്‍ തയ്യാറായതെന്നാണ് സൂചന.

Leave A Reply
error: Content is protected !!